മുംബൈയില്‍ വിമാന നിയന്ത്രണം നാളെമുതല്‍

Posted on: February 6, 2019

മുംബൈ : റണ്‍വേകളുടെ അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ വിമാനത്താവളം നാളെ മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ( മാര്‍ച്ച് 21 ഒഴികെ) രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ അടച്ചിടും. ഒട്ടേറെ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുകയോ പുനംക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.

പ്രതിദിനം 950 സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തില്‍ 240 സര്‍വീസുകലെങ്കിലും മുടങ്ങും. സര്‍വീസ് കുറയുന്നതിനാല്‍ യാത്രാനിരക്കില്‍ 25 ശതമാനത്തിലേറെ വര്‍ധനയുണ്ട്. കേരളത്തിലേക്കുള്ള യാത്രക്കാരും വലയും.

TAGS: Mumbai Airport |