ഇൻറലിജൻറ് ക്ലൗഡ് ഹബ് പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്

Posted on: January 20, 2019

കൊച്ചി : ഭാവിയിലെ ജോലികൾക്ക് ആവശ്യമായ ആർട്ട്ഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ്ങ് ശേഷികൾ നിർമ്മിക്കുന്നതിൽ സഹായിക്കാനായി മൈക്രോസോഫ്റ്റ് ഇൻറലിജൻറ് ക്ലൗഡ് ഹബ് പ്രോഗ്രാം അവതരിപ്പിച്ചു. സ്‌റ്റെം, മെഡിക്കൽ മാനേജ്‌മെന്റ്, ഗവേഷണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അധ്യാപകർക്ക് തങ്ങളുടെ വിദ്യാർത്ഥികൾക്ക് ഭാവിയിലേക്ക് സന്നദ്ധമായ വൈദഗ്ധ്യങ്ങളെ പകർന്ന് കൊടുക്കുന്നത് ശക്തിപ്പെടുത്താനായി രൂപകൽപ്പന ചെയ്തതാണ്. ധാരണകളെ മാറ്റിമറിക്കുന്ന നവീനതകൾ എഐ വഴി ഗവേഷണത്തിൽ നടപ്പാക്കുന്നതിന് ഈ പ്രോഗ്രാം സഹായിക്കും. ഇന്ത്യയിലാണ് ഈ പരിപാടി ആദ്യമായി അവതരിപ്പിക്കുന്നത്.

ഇന്ത്യയിൽ ഉടനീളമുള്ള ഡീംഡ് യൂണിവേഴ്‌സിറ്റികൾ, എൻഐഎഫ്ആർ റാങ്കുള്ള സ്ഥാപനങ്ങൾ എന്നിവയുമായി മൈക്രോസോഫ്റ്റ് പങ്കാളിത്തത്തിലേർപ്പെട്ടിട്ടുണ്ട്. 3-വർഷത്തെ സഹകരണ പദ്ധതിയായ ഇൻറലിജൻറ് ക്ലൗഡ് ഹബ് ആദ്യ മൂന്ന് വർഷത്തിൽ 100 സ്ഥാപനങ്ങളെ പിന്തുണയ്ക്കുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ കൺട്രി ജനറൽ മാനേജർ -പിഎസ് മനീഷ് പ്രകാശ് പറഞ്ഞു.