കരിപ്പൂരിലെ പുതിയ ടെര്‍മിനല്‍ 10 ന് തുറക്കും

Posted on: January 16, 2019

കൊണ്ടോട്ടി : കോഴിക്കോട് വിമാനത്താവളത്തിലെ നിര്‍മാണം പൂര്‍ത്തിയായ പുതിയടെര്‍മിനല്‍ ഫെബ്രവരി 10 ന് തുറക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് ഉദ്ഘാടനം ചെയ്യുക.

കൗണ്ടറുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ ടെര്‍മിനല്‍ കരാര്‍ ഏറ്റെടുത്ത കമ്പനി വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ടെര്‍മിനല്‍ തുറക്കുന്നതോടെ കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ പുതിയ ടെര്‍മിനലിലേക്ക് പ്രവര്‍ത്തനം മാറ്റും. ഇതോടെ നിലവിലുള്ള ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിനു മാത്രമായി മാറും.

17,000 ചതുരരശ്രമീറ്ററില്‍ രണ്ടുനിലയിലാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. 120 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ പണിതത്.