ഡോ. വി പി ഷംഷീറിന് അലിഗഡിന്റെ ആദരം

Posted on: October 17, 2014

 

Aligarh--University-Dr.-V-P

അബുദാബിയിലെ വി പി എസ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. ഷംഷീർ വയലിലിന് അലിഗഡ് സർവകലാശാലയുടെ ആദരം. അലിഗഡ് സർവകലാശാലയുടെ 62 -മത് വാർഷിക ബിരുദദാന ചടങ്ങിലാണ് ഡോ. ഷംഷീറിന് ഡി ലിറ്റ് സമ്മാനിച്ചത്. അലിഗഡ് സർവകലാശാല ഡിലിറ്റ് നൽകി ആദരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരാനാണ് ഡോ. ഷംഷീർ.

തന്റെ തൊഴിൽ മേഖലയിൽ മാത്രമല്ല, പൊതു പ്രവർത്തനത്തിലൂടെ സമൂഹത്തിനു വേണ്ടി തിരിച്ചും എന്തെങ്കിലും ചെയ്യാനുള്ള അവസരമാണു തനിക്കു ലഭിക്കുന്നതെന്നതിൽ ആഹ്ലാദമുണ്ടെന്നും ഡോ. ഷംഷീർ പറഞ്ഞു. സക്കീർ ഹുസൈനും എ.പി.ജെ. അബ്ദുൾ കലാമും ഖാൻ അബ്ദുൾ ഗാഫർ ഖാനും പോലുള്ള മഹാരഥർക്കു ബഹുമതി നൽകിയ രാജ്യത്തെ ഏറ്റവും മികച്ച സർവ്വകലാശാലയിൽ നിന്ന് ഈ ബഹുമതി ലഭിക്കുമ്പോൾ അതിന്റെ മൂല്യം കൂടുതൽ വർധിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി ഇന്ത്യക്കാർക്കു വോട്ടവകാശം ലഭ്യമാക്കാൻ ഡോ. ഷംഷീർ നടത്തുന്ന പോരാട്ടം ഫലപ്രാപ്തിയിലെത്തിയേക്കുമെന്ന ഘട്ടത്തിലാണ് അലിഗഡിന്റെ അംഗീകാരം ഡോ. ഷംഷീറിനെ തേടിയെത്തിയത്.