വിശാഖപട്ടണം എയർപോർട്ട് വെള്ളിയാഴ്ച തുറക്കും

Posted on: October 16, 2014

Visakhapatnam-Airport-Damag

ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിൽ തകർന്ന വിശാഖപട്ടണം വിമാനത്താവളം വെള്ളിയാഴ്ച തുറക്കും. എയർഇന്ത്യയുടെ ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകളാണ് ആദ്യം പുനരാരംഭിക്കുന്നത്. 21 ഫ്‌ലൈറ്റുകളാണ് വിശാഖപട്ടണത്തു നിന്നും ഓപറേറ്റ് ചെയ്യുന്നത്. ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, എയർകോസ്റ്റ എന്നിവ ശനിയാഴ്ച സർവീസ് തുടങ്ങിയേക്കും.

ഇന്റർനാഷണൽ ഫ്‌ലൈറ്റുകൾ നവംബർ ഒന്നോടെ മാത്രമെ പുനരാരംഭിക്കുകയുള്ളു. ഹുദ് ഹുദിൽ തകർന്ന റഡാർ ആന്റിന പൂർണമായും തകർന്നിരുന്നു. ആന്റിന പ്രവർത്തനക്ഷമമാക്കാൻ ഒരു മാസം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. വിമാനം സാധാരണ നിലയിലാകാൻ മൂന്നു മാസം വേണ്ടി വരുമെന്നാണ് എയർപോർട്ട് അഥോറിട്ടിയുടെ വിലയിരുത്തൽ.