ജെറ്റ് എയർവേസിന്റെ ഗ്ലോബൽ മെഗാ സെയിൽ

Posted on: January 8, 2019

കൊച്ചി : ജെറ്റ് എയർവേസ് ആഭ്യന്തര, രാജ്യാന്തര യാത്രയ്ക്ക് 50 ശതമാനം വരെ സൗജന്യ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള പ്രീമിയർ, ഇക്കണോമി ക്ലാസുകളിൽ 50 ശതമാനം വരെ ഇളവു ലഭിക്കും. കമ്പനിയുടെ എല്ലാ ബുക്കിംഗ് ചാനലുകളിലും ജനുവരി 11 അർധരാത്രി വരെ വൺവേ മാത്രമായോ റിട്ടേൺ ഉൾപ്പടെയോ പ്രത്യേക നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

ജെറ്റ് എയർവേസും കോഡ്‌ഷെയർ പങ്കാളികളും രാജ്യത്തിനകത്തും പുറത്തുമായി സർവീസ് നടത്തുന്ന 66 സ്ഥലങ്ങളിലേക്കു ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പ്രീമിയർ ക്ലാസുകളിൽ 2019 ജനുവരി 13 മുതലും ഇക്കണോമി ക്ലാസിൽ ജനുവരി 20 മുതലും യാത്ര ചെയ്യാം. മസ്‌ക്കറ്റിലേക്കും ഷാർജയിലേക്കും ഈ ഓഫർ ബാധകമല്ല.

TAGS: Jet Airways |