ഡിസംബറില്‍ ജി എസ് ടി വരുമാനം കുറഞ്ഞു

Posted on: January 2, 2019

മുംബൈ : ഡിസംബറിലെ ജി എസ് ടി വരുമാനം 94,726 കോടി രൂപയായി കുറഞ്ഞു. നവംബറില്‍ ഇത് 97,637 കോടി രൂപയായിരുന്നു. 94,726 കോടി രൂപയില്‍ കേന്ദ്ര ജി എസ് ടി 16,442 കോടി രൂപയും സംസ്ഥാന ജി എസ് ടി 22,459 കോടി രൂപയും സെസ് 7,88 കോടി രൂപയും ഇന്റര്‍ഗ്രേറ്റഡ് ജി എസ് ടി 47,936 കോടി രൂപയുമാണ്.

ഡിസംബറില്‍ 72,44 ലക്ഷം വ്യാപാരികള്‍ ജി എസ് ടി 3 ബി റിട്ടേണ്‍ ഫയല്‍ ചെയ്തു. കേന്ദ്ര ധനമന്ത്രാലയമാണ് കണക്കുകള്‍ പുറത്തു വിട്ടത്.

TAGS: GST | GST Return |