ഇന്നു മുതല്‍ 23 ഉത്പന്നങ്ങള്‍ക്ക് വില കുറയും

Posted on: January 1, 2019

കൊച്ചി : ജി എസ് ടി കൗണ്‍സിലില്‍ നിരക്ക് കുറച്ച ഉത്പന്നങ്ങള്‍ക്ക് ഇന്നു മുതല്‍ വില കുറയും. 23 ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് നികുതി കുറച്ചത്. മിക്ക ഉത്പന്നങ്ങള്‍ക്കും 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് നിരക്ക് കുറച്ചത്.

സിനിമ ടിക്കറ്റുകള്‍, ടി വി കള്‍, മോണിറ്റര്‍ സ്‌ക്രീന്‍, പവര്‍ ബാങ്ക്, ശീതീകരിച്ച് സൂക്ഷിച്ച പച്ചക്കറികള്‍, റീട്രെഡ് ടയറുകള്‍, ഡിജിറ്റല്‍ കാമറ, വീഡിയോ കാമറ, വീഡിയോ ഗെയിം കണ്‍സോള്‍, എന്നിവ വിലകുറയുന്നവയില്‍പ്പെടുന്നു.

TAGS: GST | GST Council |