അദീബ് അഹമ്മദിന് കെ. കരുണാകരൻ ഫൗണ്ടേഷൻ പുരസ്‌കാരം സമ്മാനിച്ചു

Posted on: December 26, 2018

തിരുവനന്തപുരം : കെ. കരുണാകരൻ ഫൗണ്ടേഷന്റെ വ്യവസായ സംരംഭക അവാർഡ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സമ്മാനിച്ചു.

ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച കാർട്ടൂണിസ്റ്റിനുള്ള പുരസ്‌കാരം മാതൃഭൂമി കാർട്ടൂണിസ്റ്റ് കെ.ആർ. ഗോപീകൃഷ്ണൻ മുൻ കേന്ദ്രമന്ത്രി ഡോ. എം. വീരപ്പമൊയ്ലി സമ്മാനിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എംപി, മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ സ്പീക്കർ എം. വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.