സിഒഎഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് നോയിഡയില്‍

Posted on: December 21, 2018

ന്യൂഡല്‍ഹി : രാജ്യത്തെ ടെലികോം, ഇന്റര്‍നെറ്റ്, ടെക്ക്‌നോളജി, ഡിജിറ്റല്‍ സേവന ദാതാക്കളുടെ സംഘടനയായ സിഒഎഐ ആഗോള ട്രേഡ് സെന്റര്‍ ഇന്ത്യ സര്‍വീസസ് കൗണ്‍സിലുമായി സഹകരിച്ച് നോയിഡയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഡബ്ല്യുടിസി-1എ യില്‍ ഇഎസ്ഡിഎം സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നു.

മൊബൈല്‍, ടെലികോം, ഇലക്‌ട്രോണിക്‌സ്, നെറ്റ്‌വര്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്കായുള്ള രൂപകല്‍പ്പന, ഗവേഷണം, സംരംഭകത്വം, വൈദഗ്ധ്യം എന്നിവ കേന്ദ്രീകരിച്ച് മനുഷ്യ ശേഷി വികസിപ്പിക്കുകയാണ് സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ലക്ഷ്യം.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യവസായമാണ് ഇലക്‌ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ മാനുഫാക്ച്വറിംഗ്്. 2025ല്‍ 400 ബില്ല്യന്‍ ഡോളര്‍ വ്യവസായമായി ഉയരുമെന്നാണ് പ്രതീക്ഷ. ഒരു ബില്ല്യന്‍ മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ ഉല്‍പ്പാദനമാണ് ലക്ഷ്യം. 60 കോടി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ (ഏഴു ലക്ഷം കോടി രൂപ മൂല്യമുള്ള) കയറ്റുമതിക്കായി ഉല്‍പ്പാദിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതിനനുസരിച്ച് ആവശ്യമായ പ്രാദേശികമായ മനുഷ്യ വിഭവ ശേഷിയാണ് കമ്പനികള്‍ തേടുന്നത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ഇന്ത്യ സര്‍വീസസ് കൗണ്‍സിലുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണെന്നും ഇത് മനുഷ്യ മൂലധനം വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുമെന്നും രാജ്യത്തെ ഉല്‍പ്പാദനം മറ്റൊരു തലത്തിലേക്ക് ഉയരുമെന്നും സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു.

TAGS: COAI |