ബംഗലുരു എയർപോർട്ടിന് 848 കോടി രൂപ അറ്റാദായം

Posted on: December 14, 2018

ബംഗലുരു : ബംഗലുരു ഇന്റർനാഷണൽ എയർപോർട്ടിന് 2017-18 സാമ്പത്തികവർഷം 848 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 33 ശതമാനം വർധനയാണിത്. മൊത്തവരുമാനം 1551.7 കോടി രൂപ. വരുമാനത്തിൽ 15 ശതമാനം വളർച്ചകൈവരിച്ചു.

കഴിഞ്ഞ സാമ്പത്തികവർഷം ബിയാൽ 2.7 കോടി യാത്രക്കാരെ കൈകാര്യം ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 17.6 ശതമാനം വളർച്ച കൈവരിച്ചു. പ്രതിദിനം ശരാശരി 73,000 പേരാണ് ബംഗലുരു വിമാനത്താവളം വഴി കടന്നു പോകുന്നത്.

2021 ആകമ്പോഴേക്കും പ്രതിവർഷം 6.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാവും വിധമുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കിവരികയാണ്. 13,500 കോടി രൂപയാണ് പദ്ധതിച്ചെലവ്.