ഫോർഡ് കാറുകളുടെ വില വർധിപ്പിക്കുന്നു

Posted on: December 14, 2018

ചെന്നൈ : ഫോർഡ് മോട്ടോർ കാറുകളുടെ വില ജനുവരി മുതൽ വർധിപ്പിക്കും. 2.5 ശതമാനം വരെയാണ് വിലവർധന. ഫ്രീസ്റ്റൈൽ (5.23 ലക്ഷം ) മുതൽ മസ്താംഗ് (74.62 ലക്ഷം) വരെയുള്ള ഫോർഡ് കാറുകൾക്ക് വിലവർധന ബാധകമാണ്.

അസംസ്‌കൃതവസ്തുക്കളുടെ വില വർധനയുടെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും കണക്കിലെടുത്താണ് വില കൂട്ടുന്നതെന്ന് ഫോർഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് സർവീസ്) വിനയ് റെയ്‌ന പറഞ്ഞു.