എയർഏഷ്യ 21 മുതൽ ചെന്നൈ – ഹൈദരാബാദ് സർവീസ് തുടങ്ങും

Posted on: December 13, 2018

ചെന്നൈ : എയർ ഏഷ്യ ഇന്ത്യ ഡിസംബർ 21 മുതൽ ചെന്നൈ – ഹൈദരബാദ് പ്രതിദിന സർവീസ് ആരംഭിക്കും. ചെന്നൈയിൽ നിന്നും രാത്രി 7.05 പുറപ്പെട്ട് 8.45 ന് ഹൈദരാബാദിൽ എത്തും. ഹൈദരാബാദിൽ നിന്നും തിരികെ രാത്രി 9.10 ന് പുറപ്പെട്ട് 10.40 ന് ചെന്നൈയിൽ എത്തിച്ചേരും.

ചെന്നൈ- ഹൈദരാബാദ് സെക്ടറിൽ 1,399 രൂപയും ഹൈദരാബാദ് – ചെന്നൈ സെക്ടറിൽ 1,899 രൂപയുമാണ് പ്രമോഷണൽ നിരക്ക്. ഓഫർ പ്രകാരം ഡിസംബർ 23 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 ഡിസംബർ 21 മുതൽ 2020 ഫെബ്രുവരി 4 വരെയാണ് യാത്രാകാലാവധി.