വിസ്താര ഫെസ്റ്റീവ് സെയിൽ

Posted on: December 12, 2018

മുംബൈ : വിസ്താര 999 രൂപയിൽ ആരംഭിക്കുന്ന 24 മണിക്കൂർ ഫെസ്റ്റീവ് സെയിൽ പ്രഖ്യാപിച്ചു. 2018 ഡിസംബർ 27 മുതൽ 2019 ഏപ്രിൽ 10 വരെയാണ് യാത്രാകാലാവധി. വിസ്താര വെബ്‌സൈറ്റോ മൊബൈൽ ആപ്പോ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഇക്‌ണോമി ക്ലാസിൽ 999 രൂപയും പ്രീമിയം ഇക്‌ണോമി 2,199 രൂപയും ബിസിനസ് ക്ലാസിൽ 5,499 രൂപയുമാണ് നിരക്ക്. എല്ലാ ടാക്‌സുകളും ഫീസുകളും ഉൾപ്പടെയുള്ള നിരക്കാണിത്.