സ്‌പൈസസ് ബോര്‍ഡിന്റെ പുരസ്‌കാരം ഈസ്റ്റേണിന്

Posted on: December 10, 2018

കൊച്ചി : കറിപ്പൊടികളുടെയും സുഗന്ധവ്യഞ്ജന മിശ്രണത്തിന്റെയും ഏറ്റവും വലിയ കയറ്റുമതിക്കുമുള്ള 2014 – 2015ലെ സ്‌പൈസസ് ബോര്‍ഡിന്റെ വാര്‍ഷിക പുരസ്‌കാരത്തിന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വീണ്ടും അര്‍ഹമായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വ്യവസായ, വാണിജ്യ, വ്യാമയാന വകുപ്പുമന്ത്രി സുരേഷ് പ്രഭു പുരസ്‌കാരം സമ്മാനിച്ചു.

ഈസ്റ്റേണ്‍ ഉത്പന്നങ്ങള്‍ക്ക് ആഗോളതലത്തിലുള്ള സ്വീകാര്യതയുടെ തെളിവാണിതെന്നും ഇന്ത്യയെ ലോകതലത്തില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. 

ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് ഇത് തുടര്‍ച്ചയായ 18-ാം തവണയാണ് ഈ പുരസ്‌കാരം നേടുന്നതെന്നും ഭക്ഷ്യസാങ്കേതികവിദ്യയുടെയും ഉന്നത ഗുണനിലവാരത്തിന്റെയും മുന്‍നിരയിലെത്തി നില്‍ക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഈസ്റ്റേണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.

കര്‍ക്കശമായ ഗുണപരിശോധനകളാണ് സ്‌പൈസസ് ബോര്‍ഡിന്റേത്. അതിനാല്‍ തന്നെ ഈ പുരസ്‌കാരം ഈസ്‌റ്റേണ്‍ ഉത്പന്നങ്ങളിലുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിന്റെ ഉറപ്പുകൂടിയാണ്. ഗുണനിലവാരം ഉറപ്പാക്കാനുള്ള തങ്ങളുടെ നിര്‍ബന്ധബുദ്ധിയാണ് ഇത്തരം ബഹുമതികള്‍ തുടര്‍ച്ചയായി ലഭിക്കാനുള്ള കാരണമെന്ന് താന്‍ വിശ്വസിക്കുന്നതായി ഫിറോസ് കൂട്ടിച്ചേര്‍ത്തു.

TAGS: Eastern | Spices Board |