കൊച്ചിയിൽ ബെർജർ ട്രെയിനിംഗ് അക്കാദമി

Posted on: October 12, 2014

Berger-Paints-Logo-big

പെയിന്റർമാർക്കു പരിശീലനം നൽകാനായി ബെർജർ പെയിന്റ്‌സ് അടുത്തമാസം കൊച്ചിയിൽ ട്രെയിനിംഗ് അക്കാദമി തുടങ്ങുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഭിജിത്ത് റോയ് പറഞ്ഞു.

പശ്ചിമ ബംഗാളിലും ഇത്തരമൊരു കേന്ദ്രം ആരംഭിക്കും. എറണാകുളം ചെമ്പുമുക്കിൽ 3,200 ചതുരശ്രയടി വിസ്തീർണത്തിലാണ് അക്കാദമി തുറക്കുന്നത്. ഇറക്കുമതി ചെയ്ത പെയിന്റ് ബൂത്തുകളും ഉപകരണങ്ങളും ഇവിടെയുണ്ടാകും. അക്കാദമിക്കായി 70 ലക്ഷം രൂപയാണ് ബെർജർ മുതൽമുടക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

കേരളത്തിൽ 25 ശതമാനം ബിസിനസ് വളർച്ചയാണ് ബെർജർ പ്രതീക്ഷിക്കുന്നത്. വിറ്റുവരവ് കഴിഞ്ഞ ധനകാര്യവർഷത്തെ 250 കോടിയിൽ നിന്ന് നടപ്പുവർഷം 300 കോടിയായി വർധിച്ചേക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വ്യക്തമാക്കി.