പെപ്‌സികോയ്ക്ക് ഇരട്ടയക്ക വളർച്ച

Posted on: October 12, 2014

PEPSI-Logo-smallപെപ്‌സികോ 2014 ലെ ആദ്യത്തെ ഒൻപതു മാസക്കാലത്ത് ഇന്ത്യൻ വിപണിയിൽ ഇരട്ടയക്ക വളർച്ച നേടി. പെപ്‌സിയുടെ ഏറ്റവും വളർച്ചയുള്ള അഞ്ചു വിപണികളിലൊന്നാണ് ഇന്ത്യ. പെപ്‌സികോയുടെ എട്ടു ബ്രാൻഡുകൾ പ്രതിവർഷം 1,000 കോടിയിലേറെ വിറ്റുവരവാണ് ഇന്ത്യയിൽ നേടുന്നത്.

രാജ്യത്തെമ്പാടുമായി 42 പ്ലാന്റുകൾ പെപ്‌സിക്ക് ഉണ്ട്. 2020 ആകുമ്പോഴേക്കും ഇന്ത്യയിൽ 33,000 കോടി രൂപയുടെ മുതൽ മുടക്കു നടത്തുമെന്ന് പെപ്‌സി പ്രഖ്യാപിച്ചിട്ടുണ്ട്.