ജെറ്റ് എയര്‍വേസ് ഫെയര്‍ ചോയിസ് പദ്ധതി വിപുലീകരിച്ചു

Posted on: December 4, 2018

കൊച്ചി : ജെറ്റ് എയര്‍വേസ് യാത്രാക്കാര്‍ക്ക് അവരുടെ യാത്രാ ക്ലാസും നിരക്കും തെരഞ്ഞെടുക്കുന്നതിനുള്ള ഫെയര്‍ ചോയിസ് വിപുലീകരിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന ലൈറ്റ്, ഡീല്‍ എന്നീ രണ്ടു വിഭാഗങ്ങള്‍ക്കു പുറമേ ഇക്കോണമി വിഭാഗത്തില്‍ സേവര്‍, ക്ലാസിക് എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഫെയര്‍ ചോയിസ് പദ്ധതി വിപലുപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്കുള്ളിലെ യാത്രയ്ക്കാണ് ഈ പദ്ധതി ഉപയോഗിക്കുവാന്‍ സാധിക്കുക.

ഇതുവഴി യാത്രക്കാരായ അതിഥികള്‍ക്ക് അവരുടെ ആഗ്രഹമനുസരിച്ച് യാത്ര ചെയ്യാനുദ്ദേശിക്കുന്ന ക്ലാസും വിമാനനിരക്കും അതോടു ബന്ധപ്പെട്ട സേവനങ്ങളും തെരഞ്ഞെടുക്കുവാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയാണ്. കമ്പനി ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന റെഡി ടു ഈറ്റ് വിഭവങ്ങളുടെ മെനു 2019 ജനുവരി ഏഴു മുതല്‍ കൂടുതല്‍ വിഭവങ്ങളുള്‍പ്പെടുത്തി വിപുലീകരിക്കും. സസ്യ, സസ്യേതര വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം അതിഥികള്‍ക്കു ലഭ്യമാകുന്നു.

2019 ജനുവരി ഏഴു മുതല്‍ കമ്പനിയുടെ ലൈറ്റ്, ഡീല്‍, ക്ലാസിക്, സേവര്‍ വിഭാഗങ്ങളില്‍ ബുക്ക് ചെയ്യുന്ന ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ജെറ്റ് ബിസ്‌ട്രോ മെനുവില്‍നിന്ന് വിഭവം തെരഞ്ഞെടുക്കുവാന്‍ കഴിയും. അതിന്റെ പണം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അപ്പോള്‍ തന്നെ അടയ്ക്കുകയും ചെയ്യാം. ഡിസംബര്‍ 21 വരെ ക്ലാസിക്, സേവര്‍ ഫെയര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മീല്‍സ് സൗജന്യമായി നല്‍കുമെന്ന് ജെറ്റ് എയര്‍വേസ് വേള്‍ഡ് വൈഡ് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് ശിവകുമാര്‍ പറഞ്ഞു.

TAGS: Jet Airways |