ജെറ്റ് എയര്‍വേയ്‌സ് : 16 ജീവനക്കാര്‍ ലേ ഓഫ് ഭീതിയില്‍

Posted on: November 27, 2018

മുംബൈ : ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായി ജെറ്റ് എയര്‍വേയ്‌സ് ലേ ഓഫ് നടപ്പാക്കുന്നു. കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ 16 ജീവനക്കാര്‍ ലേ ഓഫ് ഭീതിയിലാണ്. കഴിഞ്ഞ മാസം 20  ജീവനക്കാരെ ലേ ഓഫ് ചെയ്തിരുന്നു. ഇതില്‍ മുതിര്‍ന്ന ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. 16,000 ജീവനക്കാര്‍ കമ്പനിയിലുണ്ട്.

TAGS: Jet Airways |