ജെറ്റ് എയർവേസ് 10 വിമാനങ്ങൾ റദ്ദാക്കി

Posted on: November 19, 2018

മുംബൈ : ജെറ്റ് എയർവേസ് പൈലറ്റുമാരില്ലാത്തതിനാൽ ഇന്നലെ 10 വിമാനങ്ങൾ റദ്ദാക്കി. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിവിധ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത്. സർവീസുകൾ റദ്ദാക്കിയതറിയാതെ എത്തിയ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് പൈലറ്റുമാർ കൂട്ടത്തോടെ രാജിവച്ചതാണ് സർവീസുകൾ മുടങ്ങാൻ കാരണം. യാത്രക്കാർക്ക് പകരം സംവിധാനമോ നഷ്ടപരിഹാരമോ നൽകാൻ തയാറാണെന്ന് ജെറ്റ് എയർവേസ് വ്യക്തമാക്കി.