എം എ യൂസഫലിക്ക് ഓണററി ഡോക്ടറേറ്റ്

Posted on: November 18, 2018

അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലിക്ക് ബ്രിട്ടണിലെ മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റിയുടെ ദുബായ് കാമ്പസിൽ നടന്ന ചടങ്ങിൽ യുഎഇ സഹിഷ്ണുത മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഡോക്ടറേറ്റ് സമ്മാനിച്ചു.

ലണ്ടൻ ആസ്ഥാനമായുള്ള മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി കാമ്പസ് 2005 ൽ ആണ് ദുബായിൽ പ്രവർത്തനമാരംഭിച്ചത്. നേരത്തെ അലിഗഡ് മുസ്ലീ യൂണിവേഴ്‌സിറ്റിയും കോട്ടയത്തെ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയും ഓണററി ഡോക്ടറേറ്റ് നൽകി എം എ യൂസഫലിയെ ആദരിച്ചിരുന്നു.