ജബോംഗ് 200 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: November 16, 2018

ബംഗലുരു : വാൾമാർട്ട് ഓൺലൈൻ ഫാഷൻ റീട്ടെയ്‌ലറായ ജബോംഗിൽ നിന്ന് 200 ജീവനക്കാരെ കുറയ്ക്കുന്നു. ജബോംഗിനെ മിന്ത്രയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണിത്. ഫ്‌ളിപ്കാർട്ടിനെ ഏറ്റെടുത്തതോടെയാണ് മിന്ത്രയും ജബോംഗും വാൾമാർട്ടിന്റെ ഭാഗമായത്.

നിലവിൽ 600 ലേറെ ജീവനക്കാരാണ് ജബോംഗിലുള്ളത്. ഇന്ത്യയിലെ ഓൺലൈൻ ഫാഷൻ വിപണിയുടെ 60-70 ശതമാനം ഫ്‌ളിപ്കാർട്ട്, ജബോംഗ്, മിന്ത്ര എന്നിവയുടെ നിയന്ത്രണത്തിലാണ്.

TAGS: Flipkart | Jabong | MYNTRA | Walmart |