മാരുതി സുസുക്കി സിയാസ് കാറുകൾ തിരിച്ചുവിളിക്കുന്നു

Posted on: November 12, 2018

ന്യൂഡൽഹി : സ്പീഡോമീറ്റർ അസംബ്ലിയുടെ തകരാറിനെ തുടർന്ന് മാരുതി സുസുക്കി 880 സിയാസ് കാറുകൾ തിരിച്ചുവിളിക്കുന്നു. 2018 ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബർ 21 നും മധ്യേ നിർമ്മിച്ച കാറുകളാണ് തിരിച്ചുവിളിക്കുന്നത്.

തിരിച്ചുവിളിക്കുന്ന മാരുതി സിയാസ് സീറ്റാ, ആൽഫ വേരിയന്റുകളുടെ തകരാറുകൾ സൗജന്യമായി പരിഹരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഉടമകളെ വിവരമറിയിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി അറിയിച്ചു.