ഒല ഈസ് ഓഫ് മൂവിംഗ് ഇൻഡക്‌സ് റിപ്പോർട്ട് 2018 പുറത്തിറക്കി

Posted on: November 4, 2018

ഒല ഈസ് ഓഫ് മൂവിംഗ് ഇൻഡക്‌സ് റിപ്പോർട്ട് 2018 ന്യൂഡൽഹിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കുന്നു. ഒല സഹസ്ഥാപകൻ ഭവിഷ് അഗർവാൾ, ആനന്ദ് ഷാ, അഭയ് ഡാമ്‌ലി തുടങ്ങിയവർ സമീപം

കൊച്ചി : ഒലയുടെ ഗവേഷണ വിഭാഗമായ ഒല മൊബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ ഈസ് ഓഫ് മൂവിംഗ് ഇൻഡക്‌സ് റിപ്പോർട്ട് 2018 പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി റിപ്പോർട്ട് പ്രകാശനം ചെയ്തു. നഗരങ്ങളിലെ ഗതാഗത ആസൂത്രണത്തിന് സഹായകമാകുന്ന റിപ്പോർട്ട് 20 നഗരങ്ങളിലെ 43,000 ലേറെ ആളുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയാറാക്കിയിട്ടുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഓട്ടോറിക്ഷ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. സർവേയിൽ പങ്കെടുത്തവരിൽ 32 ശതമാനം പേരും കൊച്ചിയിൽ ഓട്ടോറിക്ഷയെ ആശ്രയിക്കുന്നു എന്ന് വ്യക്തമാക്കി.

കഴിഞ്ഞ 5 വർഷക്കാലത്തിനകം നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതായി 81 ശതമാനം കൊച്ചി നിവാസികളും അഭിപ്രായപ്പൈട്ടു. പൊതു ഗതാഗത സംവിധാനം സുരക്ഷിതമാണെന്ന് 84 ശതമാനം പേരും ഇത് യാത്രാ നിരക്ക് കാര്യത്തിൽ താങ്ങാവുതാണെന്ന് 85 ശതമാനം പേരും അഭിപ്രായപ്പെട്ടു.

കൊച്ചിയിൽ സ്ത്രീകളും പെൺകുട്ടികളുമാണ് പൊതുഗതാഗത സംവിധാനത്തെ കൂടുതലായി ആശ്രയിക്കുന്നത്. നിലവിലെ സ്ഥിതി മോശമല്ലെങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് 6 ശതമാനം കൊച്ചി നിവാസികളും അഭിപ്രായപ്പെട്ടു.