ജെറ്റ് എയര്‍വേയ്‌സ് മാഞ്ചസ്റ്ററിലേക്ക് സര്‍വീസ് തുടങ്ങുന്നു

Posted on: November 1, 2018

കൊച്ചി : ജെറ്റ് എയര്‍വേയ്‌സ് മുംബൈയില്‍ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്കും പൂനെയില്‍ നിന്ന് സിംഗപ്പൂരിലേക്കും നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നു. ഡല്‍ഹി – സിംഗപ്പൂര്‍, ഡല്‍ഹി – ദുബായ് സെക്ടറുകളില്‍ അധിക സര്‍വീസുകളും ജെറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചു. മുംബൈ -മാഞ്ചസ്റ്റര്‍ റൂട്ടില്‍ നവംബര്‍ 5 മുതല്‍ ആണ് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്. ജെറ്റ് എയര്‍വേയ്‌സിന്റെ ഇരുപത്തിയൊന്നാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് മാഞ്ചസ്റ്ററിലേക്കുള്ളത്.

ആഭ്യന്തര റൂട്ടുകളിലും ജെറ്റ് എയര്‍വേയ്‌സ് പുതിയ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 28 മുതല്‍ വഡോദര ഡല്‍ഹി റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിച്ചു. വഡോദര – ബംഗലുരു റൂട്ടിലും ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്കും പുതിയ സര്‍വീസ് ജെറ്റ് എയര്‍വേയ്‌സ് ആരംഭിച്ചിട്ടുണ്ട്. ബംഗലുരു-പൂനെ റൂട്ടില്‍ മൂന്നാമത്തെ പ്രതിദിന സര്‍വീസിനും തുടക്കമായി.

പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ വിപുലമായ കണക്ടിവിറ്റിയാണ് ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാര്‍ക്കായി ഒരുക്കുന്നതെന്ന് ജെറ്റ് എയര്‍വേയ്‌സ് സീനിയര്‍ വൈസ് പ്രസിഡണ്ട് രാജ് ശിവകുമാര്‍ പറഞ്ഞു.

TAGS: Jet Airways |