ഇൻഡിഗോ ലെറ്റസ് സെയിൽ എബ്രേറ്റ്

Posted on: October 24, 2018

ന്യൂഡൽഹി : ഇൻഡിഗോ ആഭ്യന്തര സർവീസുകളിൽ 899 രൂപയിലും വിദേശ സർവീസുകളിൽ 3,399 രൂപയിലും ആരംഭിക്കുന്ന ലെറ്റസ് സെയിൽ എബ്രേറ്റ് ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. എയർപോർട്ട് നിരക്കുകളും നികുതികളും ഉൾപ്പെടുത്താതെയുള്ള നിരക്കാണിത്.

ഓഫർ പ്രകാരം 24,25,26 തീയതികളിൽ നോൺസ്‌റ്റോപ്പ് ഫ്‌ളൈറ്റുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഗ്രൂപ്പ് ബുക്കിംഗ് അനുവദനീയമല്ല. 2018 നവംബർ 8 മുതൽ 2019 ഏപ്രിൽ 15 വരെയാണ് യാത്രാകാലാവധി.