അരുന്ധതീ ഭട്ടാചാര്യ റിലയൻസ് അഡീഷണൽ ഡയറക്ടർ

Posted on: October 19, 2018

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർപേഴ്‌സൺ അരുന്ധതീ ഭട്ടാചാര്യ റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്വതന്ത്ര അഡീഷണൽ ഡയറക്ടറായി നിയമിതയായി. 2018 ഒക് ടോബർ 17 മുതൽ അഞ്ച് വർഷമാണ് കാലാവധി.

2013 മുതൽ 2017 ഒക്‌ടോബർ വരെ എസ് ബി ഐ ചെയർപേഴ്‌സണായിരുന്നു. അരുന്ധതീ ഭട്ടാചാര്യ എസ് ബി ഐ അധ്യക്ഷയായിരിക്കുമ്പോഴാണ് റിലയൻസ് ജിയോയ്ക്ക് ഡിജിറ്റൽ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് പ്ലാറ്റ്‌ഫോം അനുവദിച്ചത്.

അരുന്ധതീ ഭട്ടാചാര്യ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ക്രിസ് കാപ്പിറ്റൽ അഡൈ്വസേഴ്‌സിന്റെ ഉപദേശകയായും പ്രവർത്തിച്ചുവരുന്നു.