എവിസ് 135 ബിഎംഡബ്ല്യു കാറുകള്‍ വാങ്ങുന്നു

Posted on: October 17, 2018

ന്യൂഡല്‍ഹി : കാര്‍ റെന്റല്‍ സ്ഥാപനമായ എവിസ് 135 ബിഎംഡബ്ല്യു കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. എമിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വേണ്ടിയാണ് എവിസ് കാറുകള്‍ വാങ്ങുന്നത്.

ബിഎംഡബ്ല്യു 5 സീരിസിന്റെ 125 കാറുകളും 7 സീരിസിന്റെ 5 ഉം 5 എക്‌സ് 5 ഉം കാറുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. രാജ്യത്തെ 19 നഗരങ്ങളിലെ 50 കേന്ദ്രങ്ങളിലായി 6500 ലേറെ പ്രീമിയം കാറുകളാണ് എവിസ് ഫ്‌ളീറ്റിലുള്ളത്.