കൊച്ചി – കുവൈറ്റ് സർവീസുമായി ഇൻഡിഗോ

Posted on: October 15, 2018

കൊച്ചി : ഇൻഡിഗോ നവംബർ രണ്ടു മുതൽ കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. കൊച്ചിയിൽ നിന്നും പുലർച്ചെ 2.50 ന് പുറപ്പെടുന്ന വിമാനം രാവിലെ 10.25 ന് കുവൈറ്റിൽ എത്തും.

തിരിച്ച് കുവൈറ്റിൽ നിന്നും രാത്രി 10.50 ന് പുറപ്പെട്ട് പുലർച്ചെ രണ്ട് മണിക്ക് കൊച്ചിയിൽ എത്തിച്ചേരും. 37 ദിനാർ മുതലാണ് വൺവേ ടിക്കറ്റ് നിരക്ക്. 30 കിലോ ബാഗേജ് സൗകര്യമുണ്ടായിരിക്കും.