എയർ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തിന്റെ മതിലിടിച്ചു തകർത്തു

Posted on: October 12, 2018

ചെന്നൈ : ട്രിച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തിന്റെ മതിലിടിച്ചു തകർത്തു. ഇന്നു പുലർച്ചെ 1.20 ടെ ആണ് അപകടം. ടേക്ക് ഓഫ് ചെയ്തതോടെ എയർട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ട പിന്നീട് സുരക്ഷിതമായി മുംബൈയിൽ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 130 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

പറന്നുയരുന്നതിനിടെ ബോയിംഗ് ബി 737-800 വിമാനത്തിന്റെ പിൻചക്രങ്ങൾ മതിലിലിടിക്കുകയായിരുന്നു. സംഭവത്തിൽ മതിലിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകർന്നു. വിമാനത്തിനും തകരാറ് സംഭവിച്ചിട്ടുണ്ട്. ഡിജിസിഎ സംഭത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിനെയും വിമാനജോലിക്കാരെയും ചോദ്യം ചെയ്തുവരികയാണ്.