രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Posted on: October 11, 2018

മുംബൈ : രൂപയുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 74.48 രൂപയായി കുറഞ്ഞു. 74.37 ൽ വ്യാപാരം തുടങ്ങിയെങ്കിലും ഓഹരിവിപണിയിലെ തകർച്ച രൂപയെയും വീഴ്ത്തി.

ഈ വർഷം ആദ്യം രൂപയുടെ മൂല്യം 63.62 നിലവാരത്തിലായിരുന്നു. 2018 ൽ മാത്രം രൂപയുടെ മൂല്യത്തിൽ 13 ശതമാനം ഇടിവ് രേഖപ്പെടുത്തി.