ആയുർവേദ മേഖലയ്ക്ക് പുതിയ ഉണർവേകാൻ ആയുർസ്റ്റാർട്ട്

Posted on: October 7, 2018

കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ആയുർവേദ രംഗത്തെ സംരംഭങ്ങൾക്ക് ആവേശം പകരാൻ ആയൂർസ്റ്റാർട്ട് 2018 മത്സരം സംഘടിപ്പിക്കും. ആയൂർസ്റ്റാർട്ട് 2018 വഴി ഉയർന്നു വരുന്ന നവീന ആശയങ്ങൾക്ക് കേരളാ സ്റ്റാർട്ട്പ് മിഷനുമായി ചേർന്ന് സിഐഐ പിന്തുണ നൽകും. ഏറ്റവും മികച്ച പത്ത് ആശയങ്ങൾക്ക് സംരംഭകത്വ, വാണിജ്യ മേഖലയിലെ മുൻനിരക്കാരുടെ നേതൃത്തിലുള്ള മെന്ററിംഗ് ലഭ്യമാക്കും.

നിർമിത ബുദ്ധി, റോബോട്ടിക്‌സ്, ജിനോമിക്‌സ് തുടങ്ങിയ വൻ മാറ്റങ്ങളുണ്ടാക്കു സാങ്കേതികവിദ്യകൾക്കാണ് ഏറെ പ്രസക്തിയുള്ളതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരളാ ഘടകം ചെയർമാനും ധാത്രി ആയുർവേദയുടെ മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. സജികുമാർ പറഞ്ഞു.

വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, നിലവിലുള്ള സംരംഭകർ തുടങ്ങിയവർക്ക് ആയുർസ്റ്റാർട്ടിൽ പങ്കെടുക്കാം. കോൺഫെഡറേഷൻ ഓഫീസിൽ 0484-4012300 എന്ന നമ്പരിലോ www.globalayurvedasummit.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ രജിസ്റ്റർ ചെയ്യാം.