മരിയ ഫിലിപ്പ് സ്മാരക ഡിബേറ്റ് : രാജഗിരി കോളജ് ഓഫ് എൻജിനീയറിംഗ് ജേതാക്കൾ

Posted on: September 27, 2018

സേവ്യർ ഇൻസ്റ്റിറ്റിയൂ’ ഓഫ് മാനേജ്മെൻറ് (സൈം) കൊച്ചിയിൽ സംഘടിപ്പിച്ച മരിയ ഫിലിപ്പ് സ്മാരക അഖിലകേരള ഡിബേറ്റ് മത്സരത്തിൽ വിജയികളായ രാജഗിരി എൻജിനീയറിംഗ് കോളജിലെ പൂജ വിനോദും ലിന്റ മെറിൻ ജോളിയും ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനിൽ നിന്ന് ഓവറാൾ ട്രോഫി ഏറ്റുവാങ്ങുന്നു.

കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (സൈം) സംഘടിപ്പിച്ച മരിയ ഫിലിപ്പ് സ്മാരക അഖിലകേരള ഡിബേറ്റ് മത്സരത്തിൽ രാജഗിരി എൻജിനീയറിംഗ് കോളജിലെ പൂജ വിനോദും ലിൻറ്റ മെറിൻ ജോളിയും ജേതാക്കളായി. ക്രൈസ്റ്റ് കോളജിനെ പ്രതിനിധീകരിച്ച ആൽഫി ടോമും സ്റ്റെഫി ടോമും രണ്ടാം സ്ഥാനം നേടി. പൂജ വിനോദ് ബെസ്റ്റ് സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

സമ്മാനദാന ചടങ്ങിൽ ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു. സൈം സ്ഥാപകൻ പ്രഫ. ജെ. ഫിലിപ്പ്, ലിഡ ജേക്കബ് ഐഎഎസ്, പി. സി സിറിയക് ഐഎഎസ്, ഡോ. ആർ. നന്ദഗോപാൽ, ഡോ. മെഴ്സിയ സെൽവ മലർ തുടങ്ങിയവർ സംബന്ധിച്ചു.