എസ് ബി ഐ 8 നിഷ്‌ക്രിയ ആസ്തികൾ വിൽക്കാനൊരുങ്ങുന്നു

Posted on: September 18, 2018

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8 നിഷ്‌ക്രിയ ആസ്തികൾ വിറ്റഴിച്ച് 3,900 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച താത്പര്യപത്രം സമർപ്പിക്കാൻ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികളോടും ധനകാര്യസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസവും രണ്ട് നിഷ്‌ക്രിയ ആസ്തികൾ എസ് ബി ഐ വില്പനയ്ക്ക് വെച്ചിരുന്നു.

രോഹിത് ഫെറോ ടെക്ക് കോൽക്കത്ത (1320.37 കോടി), ഇന്ത്യൻ സ്റ്റീൽ കോർപറേഷൻ (928.97 കോടി), ജയ് ബാലാജി ഇൻഡസ്ട്രീസ് (859.33 കോടി), മഹാലക്ഷ്മി ടിഎംടി (409.78 കോടി), ഇംപെക്‌സ് ഫെറോ ടെക് (200.67 കോടി), കോഹിനൂർ സ്റ്റീൽ (110.17 കോടി), മോഡേൺ ഇന്ത്യ കോൺകാസ്റ്റ് (71.16 കോടി), ബല്ലാർപൂർ ഇൻഡസ്ട്രീസ് (47.17 കോടി) എന്നീ കമ്പനികളുടെ കിട്ടാക്കടമാണ് എസ് ബി ഐ വില്പനയ്ക്ക് വെയ്ക്കുന്നത്.