തോമസ് കൈലാത്തിന് യു എസ് നാഷണൽ മെഡൽ ഓഫ് സയൻസ്

Posted on: October 4, 2014

Thomas-Kailath-big

അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ എൻജിനീയറിംഗ് പ്രഫസറായ തോമസ് കൈലാത്തിന് യുഎസ് നാഷണൽ മെഡൽ ഓഫ് സയൻസ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ബരാക് ഒബാമ മെഡൽ സമ്മാനിക്കും. നേരത്തെ പദ്മഭൂഷൺ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

പൂണെയിലെ എൻജിനീയറിംഗ് കോളജിൽ നിന്ന് ബിഇ (ടെലികോം) മാസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഉപരിപഠനം നടത്തി. 1963 ൽ അസോസിയേറ്റ് പ്രഫസറായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. 2001 ൽ എമിരറ്റസ് പദവിയിലെത്തി. 2007 ൽ ഐഇഇഇ മെഡൽ ലഭിച്ചു.

യുഎസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗ്, യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസസ്, അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആൻഡ് സയൻസസ്, റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ, ലണ്ടൻ സ്പാനീഷ് അക്കാദമി ഓഫ് എൻജനീയറിംഗ് എന്നിവയിൽ അംഗമാണ് തോമസ് കൈലാത്ത്.