ലുലു ഗ്രൂപ്പ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികൾ ഏറ്റെടുക്കുന്നു

Posted on: September 16, 2018

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികൾ ലുലു ഗ്രൂപ്പ് ഏറ്റെടുക്കും. സച്ചിൻ ടെൻഡുൽക്കർ വിൽക്കുന്ന 20 ഓഹരികളാണ് എം. എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സിനെ പൂർണമായും ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉടമകളാണ് ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ മാസം 29 ന് കോൽക്കത്തയിൽ ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെയാണ് ഓഹരിവില്പന.

സച്ചിൻ 2014 ഏപ്രിലിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികൾ വാങ്ങിയത്. വ്യവസായിയായ നിമ്മഗഡ പ്രസാദ് (പ്രസാദ് ഗ്രൂപ്പ് ഹൈദരാബാദ്), സിനിമ നിർമാതാവ് അല്ലു അർജുൻ, താരങ്ങളായ നാഗാർജുന, ചിരഞ്ജീവി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബിന്റെ മറ്റ് ഉടമകൾ.