ഗോ എയർ ബുക്ക് നൗ ഗോ നൗ ടിക്കറ്റ് ഓഫർ

Posted on: September 11, 2018

മുംബൈ : ഗോ എയർ 1099 രൂപയിൽ തുടങ്ങുന്ന ബുക്ക് നൗ ഗോ നൗ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം സെപ്റ്റംബർ 12 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 സെപ്റ്റംബർ 10 മുതൽ 30 വരെയാണ് യാത്രാകാലാവധി.

ബാഗ്‌ദോഗ്ര – ഗുവാഹട്ടി (1,99 രൂപ), മുംബൈ അഹമ്മദാബാദ് (1,299 രൂപ), അഹമ്മദാബാദ് – ബംഗലുരു (1,999 രൂപ), അഹമ്മദാബാദ് – ഡൽഹി (1,399 രൂപ), അഹമ്മദാബാദ് – ജയ്പ്പൂർ (1,499 രൂപ), അഹമ്മദാബാദ് – പൂനെ (1,299 രൂപ), ബംഗലുരു – മുംബൈ (1,299 രൂപ) തുടങ്ങിയവയാണ് ടിക്കറ്റ് നിരക്കുകൾ.