ഇൻഡിഗോ ഫെസ്റ്റീവ് സെയിൽ

Posted on: September 3, 2018

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് 999 രൂപ മുതൽ ആരംഭിക്കുന്ന ഫെസ്റ്റീവ് ടിക്കറ്റ് സെയിൽ ആരംഭിച്ചു. രാജ്യാന്തര ഫ്‌ളൈറ്റുകളിൽ 3,199 രൂപയാണ് നിരക്ക്. ഓഫർ പ്രകാരം 10 ലക്ഷം സീറ്റുകളാണ് നീക്കിവെച്ചിട്ടുള്ളത്.

ഓഫർ പ്രകാരമുള്ള ടിക്കറ്റുകൾ സെപ്റ്റംബർ 6 ന് മുമ്പ് ബുക്ക് ചെയ്യണം. 2018 സെപ്റ്റംബർ 18 മുതൽ 2019 മാർച്ച് 30 വരെയാണ് യാത്രാകാലാവധി. മൊബിക്വിക് വാലറ്റ് മുഖേന ബുക്ക് ചെയ്താൽ 600 രൂപ വരെ സൂപ്പർ കാഷ് ആനുകൂല്യവും ലഭിക്കും.

8 വിദേശ സർവീസുകൾ ഉൾപ്പടെ 52 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 1,100 ഫ്‌ളൈറ്റുകളാണ് ഇൻഡിഗോ ഓപറേറ്റ് ചെയ്യുന്നത്.