നെടുമ്പാശേരി വിമാനത്താവളം തുറന്നു

Posted on: August 29, 2018

കൊച്ചി : പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു. പൂണെയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ലാൻഡ് ചെയ്തു. വൈകുന്നേരം എയർ ഇന്ത്യ എക്‌സ്പ്രസ് ആദ്യ രാജ്യാന്തര സർവീസ് തുടങ്ങും. ഇന്ന് 33 വിമാനങ്ങൾ ലാൻഡ് ചെയ്യുകയും 30 വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുകയും ചെയ്യും.

ഏതാനും ദിവസങ്ങൾക്കുള്ളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലാകുമെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. റൺവേയിലും ഓപറേഷണൽ ഏരിയയിലും വെള്ളം കയറിയതിനെ തുടർന്ന് ഓഗസ്റ്റ് 15 ന് ആണ് വിമാനത്താവളം അടച്ചിട്ടത്.