കൊളംബോ, ഫുക്കറ്റ് സർവീസുമായി വിസ്താര

Posted on: August 29, 2018

മുംബൈ : വിസ്താര എയർലൈൻസ് ഒക്‌ടോബർ മുതൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നു. ന്യൂഡൽഹിയിൽ നിന്ന് കൊളംബോ (ശ്രീലങ്ക), ഫുക്കറ്റ് (തായ്‌ലാൻഡ്) എന്നിവിടങ്ങളിലേക്കാണ് ആദ്യ ഇന്റർനാഷണൽ ഫ്‌ളൈറ്റുകൾ തുടങ്ങുന്നത്.

ഇപ്പോൾ 22 വിമാനങ്ങളാണ് വിസ്താര ഫ്‌ളീറ്റിലുള്ളത്. ഫുൾ സർവീസ് കാരിയറായ വിസ്താര 2015 ജനുവരിയിലാണ് സർവീസ് തുടങ്ങിയത്. ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസുമാണ് പ്രമോട്ടർമാർ.