നെടുമ്പാശേരിയിൽ നിന്ന് നാളെ മുതൽ വിമാനസർവീസ്

Posted on: August 28, 2018

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പതിവ് പോലെ വിമാനസർവീസുകൾ ആരംഭിക്കും. നാവികസേന വിമാനത്താവത്തിൽ നിന്നുള്ള താത്കാലിക സർവീസുകൾ നാളെ ഉച്ച മുതൽ നിർത്തലാക്കും.

വിമാനക്കമ്പനികൾ കൊച്ചിയിലേക്കും തിരിച്ചുമുള്ള ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ട്. റൺവേയിൽ വെള്ളംകയറിയതിനെ തുടർന്ന് ഓഗസ്റ്റ് 16 നാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത്.