സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍ക്ക് അനുമതി

Posted on: August 23, 2018

ന്യൂഡല്‍ഹി : സൗദി എയര്‍ലൈന്‍സിന്റെ എ 330- 300, ബി 77-200 ഇ. ആര്‍ എന്നീ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടു നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാനമന്ത്രാലയം അനുമതി നല്‍കി. ഇക്കാര്യം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ ഓഗസ്റ്റ് എട്ടിന് അറിയിച്ചതായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡയറക്ടര്‍ ഡി.സി ശര്‍മ എം.കെ രാഘവന്‍ എം.പി യെ അറിയിച്ചു.