റെഡ് അലർട്ട് പിൻവലിച്ചു

Posted on: August 19, 2018

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്നു റെഡ് അലർട്ട് പിൻവലിച്ചു. പെരിയാറിൽ ജലനിരപ്പ് 5 അടിയോളം കുറഞ്ഞു. പറവൂർ, ചേന്ദമംഗലം, ഗോതുരുത്ത് തുടങ്ങിയ മേഖലകളിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്.

പാണ്ടനാട് ഇന്നലെ രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് തിരിച്ചെത്തിയിട്ടില്ല. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കൂടുതൽ ഹെലികോപ്ടറുകൾ ചെങ്ങന്നൂരിൽ എത്തിക്കും. കുമരകം മുതൽ വൈക്കം വരെയുള്ള അപ്പർകുട്ടനാട്ടിൽ 10,000 വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.