കൊച്ചിയിൽ നിന്ന് തിങ്കളാഴ്ച മുതൽ വിമാനസർവീസ്

Posted on: August 18, 2018

കൊച്ചി : നാവികസേനയുടെ വ്യോമതാവളത്തിൽ നിന്നും തിങ്കളാഴ്ച മുതൽ യാത്രാ വിമാനസർവീസ് ആരംഭിക്കും. ചെറു വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചിയിൽ നിന്നുള്ള സർവീസുകൾ തിരുവനന്തപുരത്തേക്കും ബംഗലുരുവിലേക്കും തിരിച്ചുവിട്ടിരിക്കുകയാണ്.

ഓഗസ്റ്റ് 26 വരെ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. റൺവേ, ടാക്‌സിവേ, ഏപ്രൺ എന്നിവ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഓഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത്.