പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി

Posted on: August 18, 2018

കൊച്ചി : മോശം കാലാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. രാവിലെ തിരുവനന്തപുരത്ത് നിന്ന് കൊച്ചി നേവൽ ബേസിൽ എത്തിയ പ്രധാനമന്ത്രി ഹെലികോപ്ടറിൽ ആലുവ, ചാലക്കുടി, ചെങ്ങന്നൂർ, റാന്നി തുടങ്ങിയ സ്ഥലങ്ങളിൽ വ്യോമനിരീക്ഷണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്.

കൊച്ചിയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനാൽ പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ തിരിച്ചിറക്കുകയായിരുന്നു. നേവൽബേസിൽ അവലോകന യോഗം ചേർന്ന ശേഷം അദേഹം ഡൽഹിക്ക് മടങ്ങിയേക്കുമെന്നാണ് സൂചന.