പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തി

Posted on: August 17, 2018

തിരുവനന്തപുരം : കേരളത്തിലെ പ്രളയക്കെടുതികൾ നേരിട്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തി. വ്യോമസേനയുടെ ടെക്‌നിക്കൽ ഏരിയയിൽ എത്തിച്ചേർന്ന അദേഹം രാജ്ഭവനിലേക്ക് പോയി.

വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ, ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎ മാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി നാളെ പ്രളയബാധിത പ്രദേശങ്ങളിൽ ആകാശനിരീക്ഷണം നടത്തും. തുടർന്ന് മുഖ്യമന്ത്രിയുമായി ചർച്ചനടത്തും.