പ്രളയക്കെടുതി : എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാം

Posted on: August 17, 2018

കൊച്ചി : പ്രളയക്കെടുതിയിൽ ദുരതിമനുഭവിക്കുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇളവുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ബുക്ക് ചെയ്ത ടിക്കറ്റുകൾ തീർത്തും സൗജന്യമായി റദ്ദാക്കാമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും.

ഓഗസ്റ്റ് 26 വരെ യാത്രാ തീയതിയും ഡെസ്റ്റിനേഷൻ മാറ്റുന്നത് പൂർണമായും സൗജന്യമായിരിക്കുമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് പുറപ്പെടുകയും ഇവിടേക്ക് വരികയും ചെയ്യുന്ന ഫ്‌ളൈറ്റുകളിലെ യാത്രക്കാർക്കാണ് ഈ ഓഫർ ബാധകമാക്കിയിട്ടുള്ളത്.