‘വിസ്താര’ എയര്‍ലൈന്‍ സ്വാതന്ത്ര്യദിന ഓഫര്‍ : കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,099 രൂപ

Posted on: August 14, 2018

കൊച്ചി : വിസ്താര എയര്‍ലൈന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ്
നിരക്കില്‍ ഇളവ് നല്‍കുന്നു. 48 മണിക്കൂര്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. 1,099 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇക്കണോമിക് ലൈറ്റിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് 1,099 രൂപ. ഇക്കണോമിക് സ്റ്റാന്‍ഡേര്‍ഡ് 1,399 രൂപയും പ്രീമിയം ടിക്കറ്റിന് 2,499 രൂപയും ബിസിനസ് ക്ലാസില്‍ 6,099 രൂപയുമാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വാതന്ത്ര്യ ദിന ഓഫര്‍ കൂടാതെ 5% കാഷ്ബാക്കും യാത്രക്കാര്‍ക്കു ലഭിക്കുന്നു. ഓണ്‍ലൈനിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ എസ് ബി ഐ യുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ മിനിമം 4000 രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 5% കാഷ് തിരികെ ലഭിക്കും. എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒക്‌ടോബര്‍ 30 വരെ മാത്രമേ ടിക്കറ്റ് ബുക്കു ചെയ്യാന്‍ കഴിയുകയൂള്ളൂ.