ബൈജൂസ് ലേണിംഗ് ആപ്പ് മാത് അഡ്വഞ്ചേഴ്‌സിനെ ഏറ്റെടുത്തു

Posted on: July 25, 2018

 

ബംഗലുരു : മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഓണ്‍ലൈന്‍ എജുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ലേണിംഗ് ആപ്പ് ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗണിത പഠനസഹായിയായ ‘മാത് അഡ്വഞ്ചേഴ്‌സി’നെ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇടപാടില്‍ മാത് അഡ്വഞ്ചേഴ്‌സിന്റെ ഉപദേശകന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ മെറിസിസായിരുന്നു.

മാത് അഡ്വഞ്ചേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ സേവനത്തിന് കൂടുതല്‍ ഗുണകരമാകുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. മാത് അഡ്വഞ്ചേഴ്‌സിന്റെ സ്ഥാപകയായ വിദ്യ ജയരാമന്‍ ഗണിതത്തില്‍ അഗ്രഗണ്യയാണെന്നതും കമ്പനി നല്‍കുന്ന ഗണിത പഠനങ്ങള്‍ക്ക് അത് വളരെയേറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാത് അഡ്വഞ്ചേഴ്‌സ് ടീം ഇപ്പോള്‍ ബൈജൂസിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.