പ്രാഥമിക വിപണിയിൽ ഈ മാസം 14,000 കോടിയുടെ ഇഷ്യു

Posted on: July 20, 2018

മുംബൈ : പ്രാഥമിക ഓഹരിവിപണിയിൽ നിന്ന് കമ്പനികൾ ഈ മാസം സമാഹരിക്കുന്നത് 14,000 കോടിയോളം രൂപ. ടിസിഎൻഎസ് ക്ലോത്തിംഗ് (1,125 കോടി), ലോധ ഡെവലപ്പേഴ്‌സ് (5,500 കോടി), എച്ചഡിഎഫ്‌സി മ്യൂച്വൽഫണ്ട് (3500 കോടി), നിക്കാന്തി സീഫുഡ്‌സ് (750 കോടി), ഫ്‌ളെമിംഗോ ട്രാവൽ റീട്ടെയ്ൽ (2,423 കോടി), പട്ടേൽ ഇൻഫ്രസ്ട്രക്ചർ (400 കോടി), ജെനസിസ് കൺസൾട്ടന്റസ് (170 കോടി) തുടങ്ങിയവയാണ് ഇനീഷ്യൽ പബ്ലിക് ഓഫർ നടത്തുന്ന കമ്പനികൾ.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 18 കമ്പനികൾ പ്രാഥമിക ഓഹരിവിപണിയിൽ നിന്നും 23,670 കോടി രൂപ സമാഹരിച്ചിരുന്നു. 2017 ലെ ആദ്യത്തെ ആറുമാസം 13 കമ്പനികൾ 12,000 കോടി രൂപയാണ് സമാഹരിച്ചത്.